IFFK 2018; Lijo Jose wins best director; Dark Room best movie<br />ഏഴ് ദിവസത്തെ ചലച്ചിത്ര ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മോണിക്ക ലൈരാനയുടെ ദി ഡാർക്ക് റൂം സുവർണ്ണ ചകോരം സ്വന്തമാക്കി. 15 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണവാർഡ്. മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് മലയാളി ലിജോ ജോസ് പല്ലിശ്ശേരിയെ. ഈ.മ.യൗവാണ് അവാർഡിനർഹമാക്കിയ ചിത്രം.